റിയാദ്- അസീസിയ പച്ചക്കറി മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്ന ആലപ്പുഴ സ്വദേശി മജീദ് (60) മരണപെട്ടു. രണ്ടു ദിവസമായി നെഞ്ചുവേദനയെ തുടര്‍ന്ന് ശുമൈസി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. തോണ്ടന്‍കുളങ്ങര നജിദ മനസില്‍ അബ്ദു മുഹമ്മദ് കുഞ്ഞിന്റെയും സുഹ്റ ബീവിയുടെയും മകനാണ്. ഭാര്യ:ഫാത്തിമ. മക്കള്‍: നജിദ, നിഷാദ്. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനായി അനന്തര നടപടികള്‍ക്കായി സുഹൃത്തുക്കള്‍ക്കൊപ്പം പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ രാജു പാലക്കാട് രംഗത്തുണ്ട്.