അമേത്തി- ബിജെപി നോട്ട് നല്‍കിയാണ് വോട്ട് നേടുന്നത് എന്ന ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പണവും, വസ്ത്രങ്ങളും, ഷൂസുമെല്ലാം നല്‍കിയാണ് ബിജെപി സാധാരണക്കാരില്‍ നിന്ന് വോട്ട് നേടാന്‍ നോക്കുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. അമേത്തിയിലെ ജനങ്ങള്‍ ആരുടെ മുന്നിലും യാചിച്ച് ചെന്നിട്ടില്ല. അമേത്തിയിലെയും, റായ്ബറേലിയിലെയും ജനങ്ങളെ 12 വയസുമുതല്‍ തനിക്ക് അറിയാമെന്നും അവരെക്കുറിച്ചോര്‍ത്ത് തനിക്ക് അഭിമാനമാണുള്ളതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.