കൊളംബോ- ശ്രീലങ്കയിൽ മുന്നൂറോളം പേരുടെ കൊലപാതകത്തിലേക്ക് നയിച്ച ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്നയാളുടെ പിതാവും രണ്ടു സഹോദരൻമാരും സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
സൈനീ ഹാഷിം, റിൽവാൻ ഹാഷിം ഇരുടെ പിതാവായ മുഹമ്മദ് ഹാഷിം എന്നിവർ ഉൾപ്പെടെ 15 പേരാണ് കൊല്ലപ്പെട്ടത്. ഇവർ അവിശ്വാസികൾക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ സൈന്യം നടത്തിയ വെടിവയ്പ്പിൽ ഇവരുൾപ്പെടെ 15 പേർ കൊല്ലപ്പെട്ടത്.