കൊച്ചി- മദ്യലഹരിയില്‍ വാഹനം ഓടിച്ച യുവതി രണ്ട് വഴിയാത്രക്കാരെ ഇടിച്ചു വീഴ്ത്തി. വിവിധ വാഹനങ്ങളിലും യുവതി കാര്‍ ഇടിപ്പിച്ചു. രാത്രി എട്ടുമണിയോടെ സംസ്ഥാന പാതയില്‍ കുഴുപ്പിള്ളി ഭാഗത്തായിരുന്നു സംഭവം. യുവതിയുടെ വണ്ടി ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇടപ്പള്ളി സ്വദേശിയാണ് മദ്യപിച്ച് പരാക്രമം കാണിച്ചത്.
പലതവണ മറ്റു വാഹനങ്ങളില്‍ ഇടിക്കുകയും ഉരസുകയും ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാറിനെ പിന്തുടര്‍ന്നു. ഇതിനിടെ റോഡരികിലെ കടയില്‍ നിന്ന് പുറത്തിറങ്ങിയ എടവനക്കാട് സ്വദേശി യാസിനി മകന്‍ അക്ബര്‍ എന്നിവരെയും ഇടിച്ചു വീഴ്ത്തി. പരിക്കേറ്റ ഇരുവരും എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. കാറിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡിരികിലെ കടയുടെ ഷട്ടറിലേക്ക് ഓട്ടോ ഓടിച്ച് കയറിയാണ് ഡ്രൈവര്‍ക്ക് പരിക്കേറ്റത്.
നാട്ടുകാര്‍ പിന്തുടര്‍ന്ന് തടഞ്ഞുവെച്ച കാര്‍ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് യുവതി മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായത്. വിശദമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് ഞാറയ്ക്കല്‍ എസ്‌ഐ അറിയിച്ചു. ഒരു സ്ത്രീയും രണ്ട് പുരുഷ•ാരും യുവതിക്കൊപ്പം കാറിലുണ്ടായിരുന്നു.