Sorry, you need to enable JavaScript to visit this website.

കാമുകിയെ കൊലപ്പെടുത്തി ഓവനിലിട്ട്  വറുത്ത ഡോക്ടര്‍ പിടിയില്‍ 

മോസ്‌കോ-കാമുകിയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് ഓവനില്‍ വച്ച് വറുത്ത ഡോക്ടര്‍ പിടിയില്‍. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ കാമുകി ട്രാന്‍സ്‌ജെന്‍ഡറാണെന്ന് തിരിച്ചറിഞ്ഞതാണ് ഡോക്ടറെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടര്‍ കാമുകിയെ കൊലപ്പെടുത്തുകയായിരുന്നു.നീന സര്‍ഗുത്സ്‌കയ എന്ന 25കാരിയാണ് സ്വന്തം ഫ്‌ളാറ്റില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മിഖൈല്‍ തികൊനോവ് (27) പിടിയിലായി. താനാണ് നീനയെ കൊലപ്പെടുത്തി ശരീരം തുണ്ടുതുണ്ടായി മുറിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് നീന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ടെന്ന് മിഖൈലിന് ബോധ്യമായത്. ഇതോടെ നീനയെ ഡോക്ടര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം മൃതദേഹം ബാത്‌റൂമിലെത്തിച്ച് ചെറിയ കഷണങ്ങളായി മുറിച്ചു. കുറച്ചുഭാഗങ്ങള്‍ ടോയ്‌ലറ്റില്‍ ഫ്‌ളഷ് ചെയ്ത് കളഞ്ഞു. ബാക്കി മാംസം ഓവനില്‍ വറുത്തെടുക്കുകയായിരുന്നു മിഖൈല്‍ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തല ഒരു സ്യൂട്ട്‌കെയ്‌സിലാക്കി വയ്ക്കുകയും കാലുകളും എല്ലുകളുമെല്ലാം ചെറിയ കഷണങ്ങളാക്കി കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കുകയും ചെയ്തു.
നീനയെ കാണാനില്ലെന്ന് മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ച് ഫ്‌ളാറ്റിലെത്തിയപ്പോഴാണ് ബീഭത്സമായ കാഴ്ച കാണുന്നത്. തലയും നട്ടെല്ലും അധികം വന്ന മാംസവുമെല്ലാം ദുര്‍ഗന്ധം വരാതിരിക്കാനായി ഉപ്പില്‍ പൊതിഞ്ഞാണ് ഫ്‌ളാറ്റില്‍ വച്ചിരുന്നത്.

Latest News