ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണെന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ പരാമര്‍ശം ഉദ്ധരിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് ദല്‍ഹി കോടതിയുട സമന്‍സ്.
അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിഷാലാണ് മതവികാരം വ്രണപ്പെടുത്തിയെന്ന ഹരജി പരിഗണിച്ച ശേഷം ജൂണ്‍ ഏഴിന് ഹാജരാകാന്‍ തരൂരിന് സമന്‍സ് അയച്ചത്.
കൈകൊണ്ടോ ചെരിപ്പ് കൊണ്ടോ മാറ്റാനകാത്ത വിധം ശിവലിംഗത്തിന്മേല്‍ ഇരിക്കുന്ന തേളാണ് മോഡിയെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു തരൂരിന്റെ വിവാദ പരാമര്‍ശം.
ബി.ജെ.പി നേതാവ് രാജീവ് ബബ്ബാറാണ് കോടതിയെ സമീപിച്ചത്. കോടിക്കണക്കിനു ശിവഭക്തരുടെ വികാരം തരൂര്‍ വ്രണപ്പെടുത്തിയെന്നാണ് ഹരജിയിലെ ആരോപണം.