Sorry, you need to enable JavaScript to visit this website.

ബ്രിട്ടനിലെ ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ സ്‌ഫോടനം 

ലണ്ടന്‍- ബ്രിട്ടനിലെ ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പോര്‍ട്ട് ടാല്‍ബോട്ടിലെ സ്റ്റീല്‍ നിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. അടിയന്തിര സുരക്ഷ നടപടികള്‍ സ്വീകരിച്ചെന്നും രണ്ട് ജീവനക്കാര്‍ക്ക് നേരിയ തോതില്‍ പരിക്കേറ്റെന്നും പരിക്ക് ഗുരുതരമല്ലെന്നും കമ്പനി വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉരുകിയ ഇരുമ്പ് കൊണ്ടു പോകുന്ന സംവിധാനത്തിലുണ്ടായ തീപിടുത്തമാണ് സ്‌ഫോടനത്തിനിടയാക്കിയതെന്നും ഇതാണ് തീപിടുത്തമായതെന്നും സൗത്ത് വെയ്ല്‍ പോലീസ് പ്രാഥമികാന്വേഷണത്തില്‍ പറയുന്നു. അടിയന്തിര ഘട്ടത്തിലെ സുരക്ഷ സംവിധാനങ്ങളെല്ലാം ഉണ്ടായിരുന്നു എന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും പോലീസ് വ്യക്തമാക്കി. 

Latest News