രഘുറാം രാജന് ഭാര്യയെ പേടി, മത്സരിക്കാനില്ല

ന്യൂദല്‍ഹി- രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാഷ്ട്രിയത്തിലേക്കിറങ്ങിയാല്‍ തന്റയൊപ്പം ജീവിക്കില്ലെന്നാണ് ഭാര്യ പറയുന്നത്. രാഷ്ട്രീയത്തില്‍ ഒരു മാറ്റങ്ങളുമില്ല, അതെല്ലായിടത്തും ഒരുപോലെയാണ്. തനിക്കതില്‍ യാതൊരു അഭിരുചികളുമില്ല. താല്‍പര്യമുള്ളവര്‍ അത് ചെയ്യട്ടെ- രഘുറാം രാജന്‍ പറഞ്ഞു.  ഇപ്പോഴത്തെ അവസ്ഥയില്‍ താന്‍ പൂര്‍ണ സന്തോഷവാനാണ്, ഇതാണെനിക്കിഷ്ടം.  അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ബൂത്ത് ബിസിനസ് സ്‌കൂളില്‍ സാമ്പത്തിക വിഭാഗം പ്രൊഫസറായി അനുഷ്ഠിക്കുകയാണ് നിലവില്‍ അദ്ദേഹം. സാഹചര്യം ആവശ്യപ്പെടുന്ന പക്ഷം താന്‍ ഇന്ത്യയിലേക്ക് മടങ്ങിവരുമെന്നും എന്ത് സേവനങ്ങള്‍ നല്‍കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രഘുറാം രാജന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന അഭ്യൂഹങ്ങളെ  അദ്ദേഹം തള്ളിക്കളഞ്ഞു. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. 

Latest News