സൂറത്ത്- പീഡനക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷയനുഭവിക്കുന്ന ആള്‍ദൈവം ആശാറാം ബാപുവിന്റെ മകന്‍ നാരായണ്‍ സൈനി പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. സൂറത്ത് സെഷന്‍സ് കോടതി ഏപ്രില്‍ 30-ന് ശിക്ഷ വിധിക്കും. ആശാറാം ബാപുവിന്റെ അനുയായി ആയിരുന്ന സൂറത്ത് സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിലാണ് വിധി. സുറത്തിലെ ആശാറാം ബാപുവിന്റെ ആശ്രമത്തില്‍ കഴിഞ്ഞ വേളയില്‍ തന്നെ സൈനി നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു യുവതിയുടെ പരാതി. ഹരിയാനയിലെ പിപ്‌ലിയില്‍ നിന്നാണ് പോലീസ് നാരയണ്‍ സൈനിയെ 2013-ല്‍ അറസ്റ്റ് ചെയ്തത്.