മുംബൈ- ജെറ്റ് എയർവേയ്‌സിൽ ശമ്പളം ലഭിക്കാതെ ദുരിതത്തിലായ ഉദ്യോഗസ്ഥർക്ക് വീണ്ടും നിരാശ. ശമ്പളം നൽകാനുള്ള പണം സ്വരൂപിക്കുന്നതിനുള്ള മാർഗം തേടിയിരുന്നെങ്കിലും ശരിയായില്ലെന്ന് ജെറ്റ് എയർവേയ്‌സ് ചീഫ് എക്‌സിക്യുട്ടിവ് ഓഫിസർ വിനയ് ദുബെ ജീവനക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി. സറ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നയിക്കുന്ന ബാങ്കുകളുടെ കൺസോർഷ്യത്തോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ലെന്നും ശമ്പളം എന്ന് ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പുപറയാനാകില്ലെന്നും കത്തിൽ സൂചിപ്പിക്കുന്നു.
ബാങ്കുകളിൽനിന്ന് പണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും കത്തിലുണ്ട്. വൻ കടബാധ്യതയെ തുടർന്ന് ജെറ്റ് എയർവേയ്‌സിന്റെ സർവീസ് നിർത്തിവെച്ചിരിക്കുകയാണ്.