ദുബായ്- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന എക്‌സ്‌പോ 2020 ന് മുന്നോടിയായി വിസ ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ ദുബായ് ഒരുങ്ങുന്നു. വിവിധ രാജ്യങ്ങളുമായി വിസ ഓണ്‍ അറൈവല്‍ കരാറുകളില്‍ ഏര്‍പ്പെടാനുള്ള തീവ്രശ്രമത്തിലാണ് ദുബായ്.
ഇതുവരെ ഓണ്‍ അറൈവല്‍ വിസ സൗകര്യമില്ലാത്ത രാജ്യങ്ങളുമായി കരാര്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ദുബായ് ടൂറിസം സി.ഇ.ഒ ഇസ്സാം ഖാസിം പറഞ്ഞു.
അടുത്താഴ്ച അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് വ്യവസായ സമ്മേളനം തുടങ്ങാനിരിക്കെയാണ് സി.ഇ.ഒയുടെ പരാമര്‍ശം. 40000 സന്ദര്‍ശകര്‍ ഇതിനെത്തുമാണ് കണക്കാക്കുന്നത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലാണ് പരിപാടി.
ഇന്ത്യയുമായി കൂടുതല്‍ ഉഭയകക്ഷി സഹകരണം സംബന്ധിച്ച ചര്‍ച്ച ചെയ്തു വരികയാണെന്ന് കാസിം പറഞ്ഞു.