തിരുവനന്തപുരം- സ്‌കൂട്ടര്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിച്ച് വന്‍ നാശനഷ്ടം. കാട്ടാക്കടയ്ക്ക് സമീപം നക്രാംചിറയിലാണ് തീപിടിത്തമുണ്ടായത്. ഇരുപത്തഞ്ച് സ്‌കൂട്ടറുകളും ബൈക്കുകളും കത്തി നശിച്ചു. പാലേലി സ്വദേശി ജയന്റെ വര്‍ക്ക്‌ഷോപ്പാണ് കത്തി നശിച്ചത്. അര്‍ധരാത്രി 12 ഓടെയായിരുന്നു സംഭവം. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ വിവരം പോലീസിനെയും ഫയര്‍ ഫോഴ്‌സിനെയും അറിയിച്ചു. ഇവര്‍ എത്തി തീ കെടുത്തിയെങ്കിലും വര്‍ക്ക്‌ഷോപ്പ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. സമീപ പ്രദേശങ്ങളിലേക്ക് തീ പടരാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.