Sorry, you need to enable JavaScript to visit this website.

ഷുഹൈബ് വധക്കേസിലെ നാല് പ്രതികൾക്ക് ജാമ്യം

കൊച്ചി- മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ നാലു പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിൻ, നാലാം പ്രതി ദീപ് ചന്ദ് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ഒരു ലക്ഷം രൂപക്ക് തുല്യമായ രണ്ടാൾ ജാമ്യമാണ് അനുവദിച്ചത്. പ്രതികൾ കോടതിയുടെ അനുമതിയില്ലാതെ മട്ടന്നൂർ പോലിസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നു വ്യവസ്ഥയുണ്ട്. 2018 ഫെബ്രുവരി 12 ന് രാത്രി ഷുഹൈബിനെ പ്രതികൾ സംഘടിച്ചു വന്ന് ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
 

Latest News