ന്യൂദല്‍ഹി- എല്ലാ വിവരങ്ങളും അടങ്ങുന്ന വിശദമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് ഇന്ത്യ ശ്രീലങ്കക്ക് കൈമാറിയിരുന്നതെന്ന് വ്യക്തമായി. ചാവേര്‍ ആക്രമണം നടത്തുന്ന സംഘത്തിന്റെ പേര്, നേതാവിന്റേയും അംഗങ്ങളുടേയും പേരുകള്‍, ആക്രമണത്തിനു തെരഞ്ഞെടുക്കാനിടയുള്ള കേന്ദ്രങ്ങള്‍ എന്നിവ സഹിതമായിരുന്നു റിപ്പോര്‍ട്ട്.
മൂന്ന് പേജ് റിപ്പോര്‍ട്ടില്‍ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ പേരും അവരുടെ ഒളിത്താവളങ്ങളും ഫോണ്‍ നമ്പറുകളും വരെ ഉണ്ടായിരുന്നുവെന്ന് പറയുന്നു. എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ ശ്രീലങ്കന്‍ അധികൃതര്‍ പരാജയപ്പെട്ടു. ഈസ്റ്റര്‍ ഞായറാഴ്ച മൂന്ന് ചര്‍ച്ചുകളിലും മൂന്ന് ഹോട്ടലുകളിലും നടന്ന ആക്രമണങ്ങളില്‍ 359 പേരാണ് മരിച്ചത്. സ്‌ഫോടന പരമ്പരയില്‍ 500 ലേറെ പേര്‍ക്ക് പരിക്കുണ്ട്.