ന്യൂദല്‍ഹി- ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ഉയര്‍ന്ന ലൈംഗികാപവാദം പരിഗണിക്കുന്ന സുപ്രീം കോടതി ബെ്ഞ്ച് സി ബി ഐ ഡയറക്ട്ര്‍, ഇന്റിലിജന്‍സ് ബ്യുറോ മേധാവി, ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവരെ ഇന്ന് ഉച്ചക്ക് ജഡ്ജിമാരുടെ ചേമ്പറിലേക്ക് വിളിപ്പിച്ചു. ചീഫ് ജസ്റ്റിസിന് എതിരായ ആരോപണത്തിന് പിന്നില്‍ ഒരു കോര്‍പറേറ്റ് സ്ഥാപനം ആണെന്നും ഗൂഢാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ ഉത്സവ് സിംഗ് ബയന്‍സ് കഴിഞ്ഞ ദിവസം സമര്‍പിച്ച സത്യവാങ് മൂലം പരിഗണിക്കുന്ന ബെഞ്ചാണ് ഉന്നത അന്വേഷണ ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിപ്പിച്ചത്. 12. 30ന് എത്താനാണ് നിര്‍ദേശം. അഭിഭാഷകന്‍ ബെയിന്‍സിനു പൂര്‍ണ്ണ സുരക്ഷാ ഉറപ്പാക്കാനും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യം റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് ആരോപണം. ഇതു ഞങ്ങള്‍ക്ക് പരിശോധിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി. കേസ് മൂന്ന് മണിക്ക് വീണ്ടും പരിഗണിക്കും.