ന്യൂദല്‍ഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ, കോടതിയിലെ മുന്‍ ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണം അന്വേഷിക്കാന്‍ ജഡ്ജിമാരുടെ മൂന്നംഗ സമതി രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് ഒഴികെ സുപ്രീം കോടതിയിലെ മുഴുവന്‍ ജഡ്ജിമാരും പങ്കെടുത്ത ഫുള്‍കോര്‍ട്ടാണ് തീരുമാനമെടുത്തത്.
ജസ്റ്റിസ് ഗെഗോയി കഴിഞ്ഞാല്‍ സുപ്രീം കോടതിയില്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ എസ്.എ. ബോബ്‌ഡേ നേതൃത്വം നല്‍കുന്ന കമ്മിറ്റിയില്‍ വനിതാ ജഡ്ജിയും അംഗമാണ്.