ഭോപ്പാല്‍- സന്യാസിനിയാണെങ്കിലും നാലര ലക്ഷത്തോളം രൂപയുടെ ആസ്തിയുണ്ടെന്നും ഭിക്ഷാടനമാണ് വരുമാന സ്രോതസ്സെന്നും ഭോപ്പാലില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി സാധ്വി പ്രജ്ഞ സിങ് താക്കൂര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
രണ്ടു ബാങ്കുകളിലായി 1.89 ലക്ഷം രൂപ വീതമുണ്ട്. വെള്ളി പാത്രങ്ങളും കൈകളിലും കാലുകളിലുമുള്ള വെള്ളി വളകളുമാണ് മറ്റ് ആസ്തി. ഇതോടൊപ്പം അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിനായി കരുതി രാമന്റെ പേരെഴുതിയ വെള്ളി ഇഷ്ടികയുണ്ടെന്നും 49 കാരിയായ പ്രജ്ഞ വെളിപ്പെടുത്തി.
മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഹിന്ദുത്വ തീപ്പൊരി നേതാവുമായി പ്രജ്ഞയുടെ എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗാണ്.