ധാക്ക- ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ എട്ടു വയസ്സായ ബന്ധവും. ചര്‍ച്ചുകളിലും ഹോട്ടലുകളിലും ചാവേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പട്ടവരില്‍ 45 പേര്‍ കുട്ടികളാണ്.
ഭരണകക്ഷിയായ അവാമി ലീഗിന്റെ നേതാവ് ശൈഖ് ഫസലുല്‍ കരീം സലീമിന്റെ പേരമകന്‍ സയാന്‍ ചൗധരിയെ ആക്രമണത്തിനുശേഷം കാണാനില്ലായിരുന്നു. ചൊവ്വാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്.
പിതാവ് മുശീഉല്‍ ഹഖ് ചൗധരിയോടൊപ്പം ഹോട്ടലില്‍ സയാന്‍ പ്രാതല്‍ കഴിക്കുമ്പോഴായിരുന്നു സ്‌ഫോടനം.
ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ മരണസംഖ്യ 321 ആയി. 500 പേര്‍ക്ക് പരിക്കുണ്ട്. പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ കസിനാണ് സയാന്റെ പിതാവ് സലീം.