മുംബൈ- ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ സംശയമുള്ളവരെ റോക്കറ്റില്‍ കെട്ടി പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ബാലാകോട്ട് വോമാക്രമണത്തിന് പ്രതിപക്ഷം തെളിവ് ചോദിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ നേരിട്ട് കാണിച്ച് കൊടുക്കുന്നതിനായി പ്രതിപക്ഷ നേതാക്കളെ റോക്കറ്റില്‍ കെട്ടി പാക്കിസ്ഥാനിലേക്ക് അയക്കാമായിരുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും പാതയില്‍ ഇന്ത്യ എത്തിയിരിക്കുകയാണ്. മോഡിയുടെ നിലപാടും സൈന്യത്തിന്റെ ധീരതയും കണ്ടിട്ട് ചൈനയും അമേരിക്കയും അഭിനന്ദന് വര്‍ത്തമാനെ വിട്ടു നല്കാന് പാക്കിസ്ഥാനോട് ആവശ്യപ്പെടുകയായിരുന്നുവെന്നും ഫഡ്നാവിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തില്‍ രാഹുല്‍ ഗാന്ധിയെ ബോംബു വെച്ചു കെട്ടി വേറേതെങ്കിലും രാജ്യത്തേക്കയക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെ പറഞ്ഞിരുന്നു. സര്‍ജിക്കല്‍ സ്ട്രൈക്കിനെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ പരാമര്‍ശവുമായി മന്ത്രി രംഗത്തെത്തിയത്.