Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് നേതാവ് എ.കെ. മുസ്തഫ കുഴഞ്ഞുവീണ് മരിച്ചു

തലശ്ശേരി- കണ്ണൂര്‍ ജില്ലാ മുസ്‌ലിംലീഗ് നേതാവും തലശ്ശേരി മുന്‍നഗരസഭാ കൗണ്‍സിറുമായ എ.കെ. മുസ്തഫ (52) കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ മുന്‍നഗരസഭാ വൈസ് ചെയര്‍മാന്‍ പിലാക്കണ്ടി മുഹമ്മദലിയുടെ വീട്ടില്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാരിയമ്മന്‍ അല്‍മദ്‌റസത്തൂല്‍ എല്‍.പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് ചെയ്ത ശേഷമാണ് അദ്ദേഹം പിലാക്കണ്ടിയുടെ വീട്ടില്‍ അദ്ദേഹം എത്തിയത്.
രാഷ്ട്രീയത്തോടൊപ്പം കാരുണ്യ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു മുസ്തഫ. ഗ്രീന്‍വിങ്‌സ് എന്ന സംഘടനയ്ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു. കൈതേരിയില്‍ യു.ബി അബുവിന്റേയും തലശ്ശേരി ചിറക്കരയിലെ എ കെ കുഞ്ഞാനുവിന്റേയും മകനാണ്. ഭാര്യ: ഇടയില്‍പീടികയിലെ ഷറീന. മക്കള്‍: റസാന. ഫാസിമത്തുല്‍ അഫ്രിന്‍, മുഹമ്മദ് അഫ്‌നാന്‍. മരുമകന്‍: ജഷര്‍ (പെരിങ്ങാടി). സഹോദരങ്ങള്‍: എ.കെ അലി, ഇബ്രാഹിം, സുബൈദ, ഷാഹിദ, നൗഷാദ്, മുംതാസ്, നൗഫല്‍.

 

Latest News