കൊളംബോ- ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ചര്‍ച്ചുകളിലും ഹോട്ടലുകളിലും നടന്ന ചാവേര്‍ ആക്രമണം ന്യൂസിലാന്‍ഡ് പള്ളിയില്‍ നടന്ന ഭീകരാക്രമണത്തിനുള്ള പ്രതികാരമാണെന്ന് പ്രാഥമിക അന്വേഷണം തെൡക്കുന്നതായി പ്രതിരോധ, മാസ് മഡീയ മന്ത്രി റുവാന്‍ വിജെവര്‍ധനെ. പാര്‍ലമെന്റില്‍ എം.പിമാരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇതിനുള്ള തെളിവുകള്‍ നല്‍കാനോ എവിടെനിന്നാണ് വിവരം ലഭിച്ചതെന്ന് വെളിപ്പെടുത്താനോ അദ്ദേഹം തയാറിയില്ല.
310 പേര്‍ കൊല്ലപ്പെട്ട ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികള്‍ക്ക് എങ്ങനെ ഒരേസമയം ഇത്രയും ആക്രമണം നടത്താന്‍ സാധിച്ചുവെന്നതു സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
നാഷണല്‍ തൗഹീദ് ജമാഅത്തും മറ്റൊരു പ്രാദേശിക ഇസ്ലാമിക സംഘടനയുമാണ് ആക്രമണത്തിനു പിന്നിലെന്നും മന്ത്രി വിജെവര്‍ധനെ അവകാശപ്പെട്ടു. അറസ്റ്റിലായവരില്‍ ചാവേറുകള്‍ ഉപയോഗിച്ച ഒരു വാനിന്റെ ഡ്രൈവറും അവര്‍ താമസിച്ചിരുന്ന വീട്ടിന്റെ ഉടമയും ഉള്‍പ്പെടും.
സ്‌ഫോടനത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്നലെ സംസ്‌കരിച്ചു.
അതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏററ്റെടുക്കുന്നതായി ഐ.എസിന്റെ പേരിലുള്ള വിഡിയോകള്‍ പ്രചരിക്കുന്നുണ്ട്.