കോഴിക്കോട്- വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ മൂലം പോളിങ് പല തവണ തടസ്സപ്പെട്ടതിനാല്‍ കൊയിലാണ്ടിക്കു സമീപം പുളിയഞ്ചേരി യുപി സ്‌കൂളിലെ 79ാം നമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പ് രാത്രി 11 വരെ നീട്ടാന്‍ വരണാധികാരിയായ കലക്ടര്‍ സാംബശിവ റാവു നിര്‍ദേശം നല്‍കി.
മോക് പോളിങ്ങിനിടെ യന്ത്രം തകരാറായപ്പോള്‍ പുതിയ യന്ത്രം കൊണ്ടുവന്നാണ് ഇവിടെ രാവിലെ ഏഴിനു വോട്ടെടുപ്പ് നടപടികള്‍ തുടങ്ങിയത്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വോട്ടിങ് യന്ത്രം കേടായി. മറ്റൊരു യന്ത്രം കൊണ്ടുവന്നെങ്കിലും പോളിങ് പുനരാരംഭിക്കാന്‍ കഴിഞ്ഞത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്.
തുടര്‍ന്നാണു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുമായി ബന്ധപ്പെട്ട ശേഷം പോളിങ് രാത്രിയിലേക്കു നീട്ടാന്‍ കലക്ടര്‍ ഉത്തരവിട്ടത്.