ഭോപാല്‍- പശു മൂത്രം ഉപയോഗിച്ചുണ്ടാക്കിയ മിശ്രിതം തന്റെ സ്തനാര്‍ബുദം സുഖപ്പെടുത്തിയെന്ന് മാലേഗാവ് സ്‌ഫോനടക്കേസ് പ്രതിയും ഭോപാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞാ സിങ് ഠാക്കൂര്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ദിവസം ഇന്ത്യാ ടുഡെയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രജ്ഞയുടെ അവകാശ വാദം. മാലേഗാവ് സ്‌ഫോടനക്കേസില്‍ വര്‍ഷങ്ങളോടെ തടവില്‍ കഴിഞ്ഞ പ്രജ്ഞ തന്റെ സ്തനാര്‍ബുദം ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിലിറങ്ങിയത്. 'ഞാനൊരു കാന്‍സര്‍ രോഗിയായിരുന്നു. ഗോമൂത്രം കുടിച്ചാണ് സുഖം പ്രാപിച്ചത്. പഞ്ചഗവ്യയും ചേര്‍ത്ത ആയുര്‍വേദ മരുന്നാണ് കഴിച്ചിരുന്നത്'- പ്രജ്ഞ പറഞ്ഞു. ഗോ മൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നീ പശുവില്‍ നിന്നെടുക്കുന്ന അഞ്ച് ഉല്‍പ്പന്നങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതമാണ് പഞ്ചഗവ്യ. ഇതു ശാസ്ത്രീയമാണെന്നും താന്‍ തന്നെയാണ് അതിന് ജീവിക്കുന്ന തെളിവെന്നും പ്രജ്ഞ പറഞ്ഞു. പശുവിന്റെ പുറത്ത് നിന്നും മുതുകിലേക്ക് ദിവസവും തടവിയാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചു നിര്‍ത്താമെന്നും പ്രജ്ഞ അവകാശപ്പെട്ടു.