Sorry, you need to enable JavaScript to visit this website.

മൂന്നാം ഘട്ടം: 116 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

ന്യൂദല്‍ഹി-ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ 15 സംസ്ഥാനങ്ങളിലായി 116 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. കേരളത്തിലും ഗുജറാത്തിലും എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരും നിരവധി കേന്ദ്ര മന്ത്രിമാരും ഇന്ന് ജനവിധി തേടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി അഹമ്മദാബാദിലെ റാണിപ്പില്‍ വോട്ട് ചെയ്തു. ഗാന്ധിനഗറിലെത്തി അമ്മയെ കണ്ട് അനുഗ്രഹം തേടിയ ശേഷമാണ് പ്രധാനമന്ത്രി ബൂത്തിലേക്ക് പോയത്. ഗാന്ധിനഗര്‍ മണ്ഡലത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ഥി.

ഗുജറാത്തിലും 26 സീറ്റുകളിലും വോട്ടിങ് നടക്കുന്നു. അസമില്‍ നാലു മണ്ഡലങ്ങളിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും 14 മണ്ഡലങ്ങളിലും ബംഗാളിലും ബിഹാറിലും അഞ്ചിടത്തും ഛത്തീസ്ഗഢില്‍ ഏഴിടത്തും ജമ്മു കശ്മീര്‍, ദദ്ര നഗര്‍ ഹവേലി, ദമന്‍ ദിയും എന്നിവിടങ്ങളില്‍ ഓരോ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്

Latest News