കണ്ണൂര്‍ : കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരനെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രത്യേക നിര്‍ദ്ദേശത്തിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ്
കേസ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിക്കെതിരായ വീഡിയോ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്.'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായെ'ന്ന തലക്കെട്ടോടെ കെ സുധാകരന് ഫേസ് ബുക്കില്‍ നല്കിയ പ്രചാരണ വീഡിയോ ആണ് വിവാദമായത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കലക്ടറാണ് നോട്ടീസ് നല്‍കിയത്.സംഭവത്തില്‍ ഞായറാഴ്ച സുധാകരനെ കര്‍ശനമായി താക്കീതു ചെയ്ത സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണര്‍ വിവാദ പരസ്യം ഉടന്‍ പ്രാബല്യത്തോടെ ഫെയ്സ്ബുക്ക് പേജില്‍നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ തിങ്കളാഴ്ചയും നീക്കിയില്ലെന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ എഫ്ഐആര്‍ രേഖപ്പെടുത്തി തുടര്‍നടപടി സ്വീകരിക്കാന്‍ കമീഷണര്‍ നിര്‍ദേശിക്കുകയായിരുന്നു.