തൃശൂര്‍- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആരാധകരില്‍നിന്ന് സൈബര്‍ ആക്രമണം നേരിട്ട നടന്‍ ബിജു മേനോന്‍ യഥാര്‍ഥത്തില്‍ സംഘി ആയോ? യു.ഡി.എഫും എല്‍.ഡിഎഫും ചേര്‍ന്ന് ബിജു മേനോനെ സംഘിയാക്കിയെന്നാണ് ഈ ഫോട്ടോ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
ബി.ജെ.പി മുഖപത്രമായ ജന്മഭൂമി വായിക്കുന്ന ബിജുവിന്റെ ഫോട്ടോ വിവാദത്തിനു ശേഷമെടുത്തതാണോയെന്ന് വ്യക്തമല്ലെങ്കിലും സംഘ്പരിവാറുമായി ബന്ധപ്പെട്ടവരാണ് ഇത് വ്യാപകമായി പ്രചരിപ്പക്കുന്നത്.
തനിക്ക് വിജയാശംസ നേര്‍ന്നതിന് സൈബര്‍ ആക്രമണം നേരിടുന്ന ബിജുമേനോനെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന് സ്ഥാനാര്‍ഥി സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
അച്ഛന്റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചതിന്റെ പേരില്‍ വിമര്‍ശനം നേരിട്ട ബിജു മേനോന് പിന്തുണയുമായി സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും രംഗത്തുവന്നിരുന്നു. മനസിലാക്കുന്നവര്‍ മനസിലാക്കിയാല്‍ മതിയെന്നും അഭിപ്രായങ്ങള്‍ നിര്‍ഭയം പറയുന്നയാളാണ് ബിജു ചേട്ടനെന്നുമായിരുന്നു ഗോകുലിന്റെ ഫേസ് ബുക്ക് കുറിപ്പ്.
സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടാല്‍ തൃശൂരിന്റെ ഭാഗ്യം എന്നായിരുന്നു ബിജു മേനോന്റെ പരാമര്‍ശം സുരേഷ് ഗോപിയെ പോലൊരു മനുഷ്യ സ്നേഹിയെ വേറെ കണ്ടിട്ടില്ല. തൃശൂരിന്റെ ജനപ്രതിനിധിയായാല്‍ എന്ത് കാര്യത്തിനും അദ്ദേഹം ഒപ്പമുണ്ടാകും എന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു. ബിജു മേനോന് പിന്തുണയുമായി അജു വര്‍ഗീസ്, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.