തുറൈഫ്- വിശുദ്ധ റമദാനിൽ പകൽ സമയം സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ ദൈർഘ്യം അനുഭവപ്പെടുക തുറൈഫിലാകും. ഏറ്റവും കുറഞ്ഞ സമയം പകൽ അനുഭവപ്പെടുക ജിസാനിലുമായിരിക്കും. സൗദി അറേബ്യയുടെ വടക്ക് അങ്ങേ അറ്റത്തുള്ള നഗരമാണ് തുറൈഫ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുറൈഫിലായിരുന്നു നോമ്പ് കാലത്തെ ദൈർഘ്യം കൂടിയ പകൽ.
പതിനഞ്ച് മണിക്കൂറും ഇരുപത്തിനാല് സെക്കന്റും ആണ് കൂടിയ സമയം. ഇപ്പോൾ തണുപ്പും കാറ്റും അനുഭവപ്പെടുന്ന തുറൈഫിൽ റമദാനിൽ കടുത്ത ഉഷ്ണമാകും ഉണ്ടാവുക എന്നാണ് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ പതിനേഴ് മണിക്കൂറുകൾ പകൽ ദൈർഘ്യം ഉണ്ടായിരുന്നതിനാൽ ജനങ്ങൾക്ക് ഇത് പരിചയമായിക്കഴിഞ്ഞിരിക്കുന്നു.