കൊളംബോ- ശ്രീലങ്കയില്‍ ഞായറാഴ്ച നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ 24 പേരെ അറസ്റ്റ് ചെയ്തു. ചര്‍ച്ചുകളിലും ഹോട്ടലുകളിലും നടത്തിയ ബോംബാക്രമണങ്ങള്‍ക്ക് പിന്നില്‍ ശ്രീലങ്കന്‍ തൗഹീദ് ജമാഅത്ത് എന്ന അധികം അറിയപ്പെടാത്ത ഭീകര സംഘടനയാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
ഈ സംഘടന ചര്‍ച്ചുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും നടപടികള്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു.