കൊളംബോ- ശ്രീലങ്കയില്‍ ഞായറാഴ്ച സ്‌ഫോടനം നടത്തിയ ചാവേറുകളിലൊരാള്‍ ഭക്ഷണത്തിനായി ക്യൂ നില്‍ക്കുകയായിരുന്നുവെന്ന് സിന്നമോന്‍ ഗ്രാന്‍ഡ് ഹോട്ടലിലെ ജീവനക്കാര്‍ പറയുന്നു. ഈസ്റ്റര്‍ പ്രഭാതത്തില്‍ ഹോട്ടലില്‍ ബഫെ ആരംഭിച്ചപ്പോഴാണ് ഇയാള്‍ പ്ലേറ്റുമായി തന്റെ ഊഴത്തിനായി കാത്തുനിന്നത്. ഭക്ഷണ പാത്രങ്ങള്‍ക്ക് അടുത്ത് എത്തിയപ്പോഴാണ് അരയില്‍ കെട്ടിയിരുന്ന ബോംബ് പൊട്ടിച്ച് ചിന്നിച്ചിതറിയത്.
മുഹമ്മദ് അസ്സാം മുഹമ്മദ് എന്ന പേരിലാണ് ചാവേര്‍ ഹോട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. രാവിലെ 8.30 നായിരുന്നു സ്‌ഫോടനമെന്നും ധാരാളം കുടുംബങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. അതിഥികളെ വരവേല്‍ക്കുകയായിരുന്ന മാനേജര്‍മാരിലൊരാളും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.
ഇതേസമയം തന്നെയാണ് മറ്റു രണ്ട് ഹോട്ടലുകളായ ഷംഗ്രി-ലാ, കിങ്‌സ്ബറി എന്നിവയിലും മൂന്ന് ചര്‍ച്ചുകളിലും സ്‌ഫോടനം നടന്നത്.