നാട്ടില്‍നിന്ന് മടങ്ങവേ പ്രവാസി വിമാനത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി അല്‍ ഹുമൈസി കമ്പനി മാര്‍ക്കറ്റിംഗ് മാനേജരും കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശിയുമായ ബാലുചന്ദ്രന്‍ (58) നാട്ടില്‍നിന്ന് മടങ്ങവേ, വിമാനത്തില്‍ മരിച്ചു. അല്‍ ഹുമൈസി കമ്പനി മാര്‍ക്കറ്റിംഗ് മാനേജരും കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശിയുമായ ബാലുചന്ദ്രന്‍ (58) ആണ് മരിച്ചത്.
വിമാനം ലാന്‍ഡ് ചെയ്ത ഉടനെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയ സഹോദരനുമായി മൊബൈലില്‍ സംസാരിച്ചിരുന്നു. പിന്നീട് കുഴഞ്ഞു വീഴുകയായിരുന്നു. മലയാളി സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍കൂടിയാണ് ബാലുചന്ദ്രന്‍. ഭാര്യ: ദീപ. മകള്‍: ബെനിത. സഹോദരങ്ങള്‍: രാമനാഥന്‍ (മുംബൈ), രാജന്‍ (കുവൈത്ത്), ദേവയാനി (ബംഗളൂരു), സരോജ (മുംബൈ). സംസ്കാരം നാട്ടില്‍.

 

 

Latest News