വാഷിംഗ്ടണ്‍- ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയെ അപലപിച്ചും അനുശോചിച്ചും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ ട്വീറ്റ് അബദ്ധം കൊണ്ട് വിവാദമായി. സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ കണക്ക് അദ്ദേഹം ലക്ഷക്കണക്കിനാണ് ട്വിറ്ററില്‍ നല്‍കിയത്. മരണസംഖ്യ 138 ലെത്തിയപ്പോഴായിരുന്നു പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ്: സ്‌ഫോടനങ്ങളില്‍ 138 മില്യണ്‍ ആളുകള്‍ കൊല്ലപ്പെട്ടു.
ചര്‍ച്ചുകളിലും ഹോട്ടലുകളിലും നടന്ന ഭീകരാക്രമണങ്ങളില്‍ 138 ദശലക്ഷം ആളുകള്‍ കൊല്ലപ്പെടുകയും 600 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തില്‍ ശ്രീലങ്കന്‍ ജനതയ്ക്ക് അമേരിക്കന്‍ ജനതയുടെ ഹൃദയത്തില്‍നിന്നുള്ള അനുശോചനം അറിയിക്കുന്നു- ട്രംപിന്റെ ട്വീറ്റില്‍ പറഞ്ഞു.
അബദ്ധം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് മറ്റൊരു ട്വീറ്റ് നല്‍കിയിട്ടുണ്ട്. 138 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് തിരുത്ത്.
അബദ്ധമായിട്ടും ആദ്യത്തെ ട്വീറ്റിന് ആയിരങ്ങളാണ് ലൈക്കും ഷെയറും നല്‍കിയത്.