Sorry, you need to enable JavaScript to visit this website.

'വൈ അയാം എ ഹിന്ദു' ചിത്രം പോസ്റ്ററില്‍; ശശി തരൂരിനെതിരെ ചട്ടലംഘനത്തിന് കേസെടുത്തു

തിരുവനന്തപുരം- വൈ അയാം എ ഹിന്ദു എന്ന തന്റെ പുസ്തകത്തിന്റെ ചിത്രം തെരഞ്ഞെടുപ്പു പോസ്റ്ററില്‍ ഉപയോഗിച്ചതിന് തിരുവനന്തപുരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനത്തിനാണ് കേസ്. തരൂരിനെതിരെ എന്‍ഡിഎ ആണ് പരാതി നല്‍കിയത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ ആശങ്കയോടെ സ്ഥാനാര്‍ത്ഥികള്‍ പരസ്യപ്രചാരണം അവസാനിപ്പിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പാണ് കേസ്. മണ്ഡലത്തില്‍ അടിയൊഴുക്കുകള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികള്‍.
 

Latest News