കൊളംബോ- കൊളംബോയിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. കാസർക്കോട് മൊഗ്രാൽ സ്വദേശി പി.എസ് റസീനയാണ് കൊല്ലപ്പെട്ടത്. ശ്രീലങ്കയിലുള്ള ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയതായിരുന്നു റസീന. അതിനിടെ കൊളംബോയിൽ വീണ്ടും സ്‌ഫോടനമുണ്ടായി. ദമാത്തഗോഡയിലാണ് സ്‌ഫോടനമുണ്ടായത്. ഇന്ന് രാവിലെ മുതലുണ്ടാകുന്ന എട്ടാമത്തെ സ്‌ഫോടനമാണിത്. 180-ലേറെ പേരാണ് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ പിടിച്ചുകുലുക്കിയ സ്‌ഫോടനങ്ങളിൽ ഇതേവരെ കൊല്ലപ്പെട്ടത്.