കൊളംബോ- ശ്രീലങ്കന്‍ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലുമായി മൂന്ന് ചര്‍ച്ചകളിലും മൂന്ന് ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടനങ്ങളില്‍ 20 പേര്‍ കൊല്ലപ്പെടകയും 280 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈസ്റ്റര്‍ പ്രാര്‍ഥനക്കിടെയായിരുന്നു ചര്‍ച്ചുകളില്‍ സ്‌ഫോടനം.
മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്ന് കൊളംബോയിലെ നാഷണല്‍ ഹോസ്പിറ്റല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പരിക്കേറ്റ വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ കൊളംബോ നാഷനല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലസ്ഥാനമായ കൊളംബോയില്‍ ഒരു ചര്‍ച്ചിലും പ്രശസ്ത ഹോട്ടലുകളിലുമായിരുന്നു സ്‌ഫോടനം. നഗരത്തിനു പുറത്താണ് സ്‌ഫോടനമുണ്ടായ രണ്ട് ചര്‍ച്ചുകളെന്ന് പോലീസ് പറഞ്ഞു.
കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ചിലായിരുന്നു ആദ്യ സ്‌ഫോടനം. തുടര്‍ന്ന് കൊളംബോക്ക് പുറത്തുള്ള നെഗോംബോയിലെ പള്ളികളിലും സ്‌ഫോടനം നടന്നു.