അലഹാബാദ്- 22 വര്‍ഷം പഴക്കമുള്ള കൊലപാതക കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ യുപിയിലെ ബിജെപി എംഎല്‍എ അശോക് ചന്ദേലിനെ അലഹാബാദ് ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഹാമിര്‍പൂര്‍ ജില്ലയില്‍ നിന്നുള്ള നിയമസഭാംഗമാണ് ചന്ദേല്‍. 1997 ജനുവരിയില്‍ അഞ്ചു പേരെ കൊന്ന കേസിലാണ് വിധി. കേസിലെ മറ്റു 10 പ്രതികളേയും കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. നേരത്തെ കീഴ്‌ക്കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബന്ധുക്കളായ മൂന്നു പേരും അവരുടെ സുരക്ഷാ ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്.