പകരം സംവിധാനത്തില്‍ ലുലു ഗ്രൂപ്പിനു സര്‍ക്കാര്‍ ഭൂമി നല്‍കും

തിരുവനന്തപുരം- ലുലുഗ്രൂപ്പ് കോഴിക്കോട് മാങ്കാവില്‍ നിര്‍മിക്കുന്ന പുതിയ മാളിനായി സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കാന്‍ മന്ത്രി സഭായോഗത്തില്‍ തീരുമാനം. പകരം ഭൂമിയെന്ന വ്യവസ്ഥയിലാണ് മാള്‍ നിര്‍മിക്കാന്‍ ഭൂമി നല്‍കുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് മാങ്കാവിലാണ് ലുലു ഗ്രൂപ്പ് മാള്‍ നിര്‍മിക്കുന്നത്. ഇതിനാവശ്യമായ 19 സെന്റ് പുറമ്പോക്ക് ഭൂമിയാണ് സര്‍ക്കാര്‍ ഗ്രൂപ്പിന് വിട്ടുകൊടുക്കുക. റവന്യൂ വകുപ്പിന്റെ ഉടമസ്ഥയിലുള്ള പുറമ്പോക്ക് ഭൂമിയാണ് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കുന്നതിനു പകരമായി മൈലമ്പാടി ഒല്ലൂര്‍ ക്ഷേത്രത്തിന് സമീപമുള്ള 26.19 സെന്റ് സ്ഥലും ഇതില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടവും സര്‍ക്കാരിന് ഉടമകള്‍ നല്‍കും.

Latest News