ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലെത്തിനില്‍ക്കെ ബിജെപിയെ വീണ്ടും പ്രതിസന്ധിയിലാഴ്ത്തി പാര്‍ട്ടിമാറ്റം. ഇത്തവണ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സിറ്റിങ് ബിജെപി എംപിയാണ് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. മാച്ച്‌ലിഷ്ഹറില്‍ നിന്നുള്ള സിറ്റിങ് എംപിയായ റാം ചരിത്ര നിഷാദാണ് ബിജെപി സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി വിട്ടത്.
സമാജ് വാദി പാര്‍ട്ടിനേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് നിഷാദ് പാര്‍ട്ടി അംഗത്വമെടുത്തത്. പാര്‍ട്ടി വിട്ടു വന്ന ബിഎസ്പി നേതാവ് വിപി സരോജിന് ബിജെപി നിഷാദിന്റെ സിറ്റിങ്ങ് സീറ്റ് നല്‍കിയതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് എംപി പാര്‍ട്ടി വിടുന്നതില്‍ കലാശിച്ചത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാച്ച്‌ലിഷ്ഹറില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന വിപി സരോജിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാണ് നിഷാദ് ലോക്‌സഭയിലെത്തിയത്. എന്നാല്‍ ഇത്തവണ സിറ്റിങ്ങ് എംപിയായ നിഷാദിനെ തഴഞ്ഞ് ബിഎസ്പി വിട്ടു വന്ന സരോജിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.