ന്യുദല്‍ഹി- അവധി ദിവസമായ ഇന്ന് സുപ്രീം കോടതിയില്‍ അസാധാരണ അടിയന്തിര സിറ്റിങ്. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് രാവിലെ 10.30നാണ് സിറ്റിങ് ആരംഭിച്ചത്. കോടതിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം സംബന്ധിച്ച് അതീവ പൊതുപ്രാധാന്യമുള്ള വിഷയം പരിഗണിക്കാനാണ് സിറ്റിങ് എന്നു മാത്രമാണ് കോടതി കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്യാനാണ് സിറ്റിങെന്നും കോടതി അറിയിച്ചു.
ചീഫ് ജസ്റ്റിസ് ഗൊഗോയിക്കെതിരെ ഒരു യുവതി കഴിഞ്ഞ ദിവസം ലൈംഗികാരോപണം ഉന്നയിച്ച് സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്കും പരാതി നല്‍കിയിരുന്നു. ഏതാനും വാര്‍ത്താ പോര്‍ട്ടലുകളും ജസ്റ്റിസ് ഗൊഗോയിക്കെതിരായ ലൈംഗികാപവാദ വാര്‍ത്ത നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവധി ദിവസമായിട്ടും അടിയന്തിരമായി കോടതി സിറ്റിങ്.
നാലു വ്യത്യസ്ത വാര്‍ത്താ പോര്‍ട്ടലുകളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതി മുന്‍ ജീവനക്കാരി തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണം ഗോഗോയ് നിഷേധിച്ചു.