മുംബൈ- സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനാകെ സര്‍വീസ് നിര്‍ത്തി വച്ച ജെറ്റ് എയര്‍വേയ്സിനു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം ടിക്കറ്റെടുത്ത രാജ്യാന്തര യാത്രക്കാര്‍ക്ക് പ്രത്യേക 'രക്ഷാ നിരക്ക്' പ്രഖ്യാപിച്ച എയര്‍ ഇന്ത്യ രക്ഷയ്ക്കെത്തി. ജെറ്റിന് ടിക്കറ്റെടുത്ത് കുടുങ്ങിയ യാത്രക്കാരെ സഹായിക്കാന്‍ കഴിയുമോ എന്ന് കേന്ദ്ര സര്‍ക്കാര്‍ വിമാന കമ്പനികളോട് ആരാഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് എയര്‍ ഇന്ത്യ രക്ഷാ നിരക്കില്‍ ഇവര്‍ക്ക് യാത്രാ സൗകര്യമൊരുക്കാമെന്ന് പ്രഖ്യാപിച്ചത്.
ജിദ്ദ, ദമാം, അബുദബി, മസ്കത്ത് എന്നീ ഗള്‍ഫ് നഗരങ്ങളില്‍ നിന്നും പാരിസ്, ലണ്ടന്‍, ഹിത്രോ, സിംഗപൂര്‍, ഹോങ്കോങ് തുടങ്ങിയ എയര്‍ ഇന്ത്യയും ജെറ്റും സര്‍വീസു നടത്തുന്ന നഗരങ്ങളില്‍ നിന്നുമുള്ള ജെറ്റ് യാത്രക്കാര്‍ക്കാണ് എയര്‍ ഇന്ത്യ പ്രത്യേക നിരക്കില്‍ യാത്രാ സൗകര്യമൊരുക്കുക. ജെറ്റ് എയര്‍വേയ്സിന്റെ ടിക്കറ്റ് നല്കിയാല് രക്ഷാ നിരക്കില്‍ യാത്ര ചെയ്യാമെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്. ഇളവ് നിരക്ക് സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.