മക്ക- ഉംറ നിര്‍വഹിക്കാനെത്തിയ തൃശൂര്‍ പെരുമ്പിലാവ് കടവല്ലൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മക്കയില്‍ നിര്യാതനായി. മുള്ളംമടക്കല്‍ കുഞ്ഞി മുഹമ്മദ് (78) ആണ് മരിച്ചത്. ഈ മാസം 11 ന് മകള്‍ ശരീഫക്കും മരുമകന്‍ പണിക്കല്‍ പള്ളിയാലില്‍ മുഹമ്മദിനുമൊപ്പം സ്വകാര്യ ഗ്രൂപ്പിലാണ് ഉംറക്കെത്തിയത്. നാളെ മദീന സന്ദര്‍ശനത്തിന് പുറപ്പെടാനിരിക്കുകയായിരുന്നു. അസ്ര്‍ നമസ്‌കരിക്കാനുള്ള തയാറെടുപ്പിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുഞ്ഞി മുഹമ്മദ് താമസിക്കുന്ന മുറിയില്‍ വെച്ചു തന്നെ മരിക്കുകയായിരുന്നു.
മുഹമ്മദ് (അബുദാബി), സുഹ്‌റ, മുസ്തഫ (അബുദാബി), റജില, താഹിറ എന്നിവരാണ് മറ്റുമക്കള്‍. ഉമ്മര്‍, സിദ്ദീഖ്, അശ്‌റഫ്, മിസ്‌രിയ, ഫാത്തിമ എന്നിവര്‍ മരുമക്കളാണ്. പരേതയായ ഫാത്തിമയാണ് ഭാര്യ. കിംഗ് ഫൈസല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം
മക്കയില്‍ ഖബറടക്കുമെന്ന് മക്ക കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.