Sorry, you need to enable JavaScript to visit this website.

വ്യാജ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന  കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തും 

റിയാദ് - ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികളെ വാണിജ്യ, നിക്ഷേപ മന്ത്രാലയവും സൗദി സ്റ്റാന്റേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷനും സഹകരിച്ച് കരിമ്പട്ടികയിൽ പെടുത്തുമെന്ന് സൗദി സ്റ്റാന്റേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ ഗവർണർ ഡോ. സഅദ് അൽഖസബി പറഞ്ഞു. റിയാദിൽ ഉൽപന്നങ്ങളുടെ ഗുണമേന്മയെ കുറിച്ച സൗദി ഫോറത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കമ്പനികളുമായി ഭാവിയിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയവും സൗദി സ്റ്റാന്റേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷനും ഇടപാടുകൾ നടത്തില്ല. ഓരോ മേഖലയിലെയും ഉൽപന്നങ്ങളുടെ ഗുണമേന്മയുടെ അടിസ്ഥാനത്തിൽ ആഗോള തലത്തിൽ പ്രത്യേക അനുപാതം നിശ്ചയിക്കുന്നുണ്ട്. 90 ശതമാനത്തിലേറെ അനുപാതവുമായി ഏറ്റവും ഉന്നതിയിലെത്തുന്നതിനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്ന് ഡോ. സഅദ് അൽഖസബി പറഞ്ഞു. 
സാങ്കേതിക നിയമാവലിയുടെ അടിസ്ഥാനത്തിലാണ് സൗദിയിലേക്ക് ഉൽപന്നങ്ങൾക്ക് പ്രവേശനം നൽകുന്നതെന്ന് സൗദി സ്റ്റാന്റേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ ഡെപ്യൂട്ടി ഗവർണർ എൻജിനീയർ സൗദ് അൽഅസ്‌കർ പറഞ്ഞു. അപകടകരമായ ഉൽപന്നങ്ങളുടെ ഗുണമേന്മാ നിലവാരം ഉർത്തുന്നതിനാണ് സൗദി സ്റ്റാന്റേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ ശ്രമിക്കുന്നത്. പ്രകൃതി വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉൽപന്നങ്ങൾക്ക് ക്വാളിറ്റി മാർക്ക് നിർബന്ധമാക്കിയിട്ടുണ്ട്. ക്വാളിറ്റി മാർക്കില്ലാത്ത ഓവനുകൾ2019 ജനുവരി ഒന്നു മുതൽ സൗദിയിലേക്ക് പ്രവേശിപ്പിക്കുന്നില്ല. അപകട സാധ്യത കുറഞ്ഞ ഉൽപന്നങ്ങൾക്ക് മൂന്നാം നിലവാരത്തിലുള്ള ഗുണമേന്മാ മാനദണ്ഡങ്ങളാണ് ബാധകമാക്കുന്നതെന്നും എൻജിനീയർ സൗദ് അൽഅസ്‌കർ പറഞ്ഞു. 

Latest News