ബുലന്ദ്ശഹര്‍- യുപിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അബദ്ധത്തില്‍ വോട്ട് ചെയ്തതിന് പ്രായശ്ചിത്തമായി ബിഎസ്പി പ്രവര്‍ത്തകന്‍ സ്വന്തം ചൂണ്ടു വിരല്‍ മുറിച്ചു. ബുലന്ദ്ശഹറില്‍ വ്യാഴാഴ്ചയാണ് സംഭവം. ആന ചിഹ്നമുള്ള ബട്ടണ്‍ അമര്‍ത്തുന്നതിനു പകരം അബദ്ധത്തില്‍ താമര ചിഹ്നത്തിനു നേരെ വിരല്‍ അമര്‍ത്തുകയായിരുന്നു. ഇതിനുള്ള പ്രായശ്ചിത്തമായാണ് എന്റെ വിരല്‍ മുറിച്ചത്-വെന്ന് ബിഎസ്പി പ്രവര്‍ത്തകന്‍ പവന്‍ കുമാര്‍ പറഞ്ഞു. മുറിച്ച വിരലില്‍ ബാന്‍ഡേജ് കെട്ടി ഒരു കസേരയില്‍ ഇരിക്കുന്ന പവന്‍ കുമാറിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയായ സിറ്റിങ് എംപി ഭോല സിങിനാണ് കുമാര്‍ വോട്ടു ചെയ്തത്. യോഗേഷ് വര്‍മയാണ് ബിഎസ്പി സ്ഥാനാര്‍ത്ഥി.