അമേത്തി- എറണാകുളം, വയനാട് ലോക്‌സഭ മണ്ഡലങ്ങളിൽ മത്സരിക്കാനുള്ള നാമനിർദ്ദേശപത്രിക തള്ളിയതിന് തൊട്ടുപിന്നാലെ അമേത്തിയിലും പത്രിക സമർപ്പിച്ച് സോളാർ കേസിലെ വിവാദനായിക സരിത എസ് നായർ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അമേത്തിയിൽ മത്സരിക്കുന്നതിനാണ് സരിത പത്രിക സമർപ്പിച്ചു. കോൺഗ്രസിന്റെ നാടകങ്ങളെ പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെയാണ് മത്സരിക്കുന്നതെന്ന് സരിത പറഞ്ഞു.
സോളാർ വിവാദവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതിപ്പെട്ടിട്ടും രാഹുൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മത്സരരംഗത്തിറങ്ങുന്നതെന്ന് സരിത നേരത്തെ വ്യക്തമാക്കിയിരുന്നു. സോളാർ കേസിൽ പ്രതികളായ ആളുകൾക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും നിരവധി കത്തുകൾ അയച്ചിട്ടും ഒരു നടപടിയെടുമെടുത്തില്ല. ഇതാണ് മത്സരിക്കാൻ കാരണമെന്ന് സരിത വ്യക്തമാക്കി.