ജിദ്ദ- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് വിജയ സാധ്യത യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനാണെന്ന് മലയാളം ന്യൂസ് പോളില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിഭാഗവും അഭിപ്രായപ്പെട്ടു. തിരുവന്തപുരം മണ്ഡലത്തില്‍നിന്നുള്ളവര്‍ മാത്രമല്ല പോളില്‍ പങ്കെടുത്തത്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 80 ശതമാനം പേര്‍ ശശി തരൂരിനും 15 ശതമാനം പേര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.ദിവാകരനും അഞ്ച് ശതമാനം എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും വിജയസാധ്യത കാണുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഗള്‍ഫ് നാടുകളിലുള്ള പ്രവാസികളാണെന്ന പ്രത്യേകതയുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കന്ന വടകര ഇക്കുറി ആരു നേടും? അഭിപ്രായം രേഖപ്പെടുത്താം.