Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോഴിക്കോട്ട് തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനവുമായി മാവോയിസ്റ്റ് സംഘടനകൾ 

തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനമുള്ള മാവോയിസ്റ്റ് ബാനർ

-മാവോയിസ്റ്റ് ജലീൽ വധത്തിന് 
തിരിച്ചടി നൽകുമെന്ന് ഭീഷണി

-ബാനറും ലഘുലേഖകളും കണ്ടെടുത്തു

കോഴിക്കോട്- കോഴിക്കോട്ട് തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനവുമായി മാവോയിസ്റ്റ് സംഘടനകൾ രംഗത്ത്. മാവോയിസ്റ്റ് ജലീൽ വധത്തിന് തിരിച്ചടി നൽകുമെന്ന് ഭീഷണിയും മുഴക്കുന്നുണ്ട്. ബാനറും ലഘുലേഖകളും കണ്ടെടുത്തു. കോഴിക്കോട്, ഫറോക്ക് പോലീസ് അന്വേഷണം ആരംഭിച്ചു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കടുത്ത ആശങ്ക നിലനിൽക്കുന്നതിനിടയിലാണ് മാവോയിസ്റ്റ് സംഘടനകളുടെ ഭീഷണി വീണ്ടും വന്നിരിക്കുന്നത്. 

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനാണ് മാവോയിസ്റ്റ് സംഘടനകളുടെ ആഹ്വാനം. കോഴിക്കോട് ഫാറൂഖ് കോളേജ് വനിതാ ഹോസ്റ്റലിന് പിൻവശത്താണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുവാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള ബാനറും ലഘുലേഖയും ഇന്നലെ പ്രത്യക്ഷപ്പെട്ടത്. രാവിലെ ഫാറൂഖ് കോളേജ് പോസ്‌റ്റോഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് തൊട്ടടുത്ത മരത്തിൽ കെട്ടിയ ബാനർ കണ്ടത്. ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് കോഴിക്കോട്, ഫറോക്ക് പോലീസ് സ്ഥലത്തെത്തി ബാനർ അഴിച്ചെടുത്തു. 
ഫാസിസത്തിന്റെ വരവ് ചെറുക്കാൻ പാർലമെന്റിന് കഴിയില്ല. അതിനാൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുവാനും ജനകീയ വിപ്ലവ പോരാട്ടത്തിന്റെ വഴിയിലേക്ക് കടന്നു വരുവാനുമാണ് പോസ്റ്ററിൽ ആഹ്വാനം. സി.പി.ഐ (മാവോയിസ്റ്റ്) എന്ന പേരിൽ ഉള്ള ബാനറിൽ സഖാവ് ജലീലിന്റെ കൊലപാതകികൾക്ക് മാപ്പില്ലെന്നും പറയുന്നുണ്ട്. ഇതിന്റെ തൊട്ടടുത്ത് നിന്ന് ഇതേ ആവശ്യമുന്നയിച്ചുള്ള മാവോയിസ്റ്റ് സംഘടനകളുടെ ഭീഷണി അടങ്ങിയ ലഘുലേഖകളും പോലീസ് കണ്ടെടുത്തു.

Latest News