ഭൂമിയുടെ ചൂട് കുത്തനെ ഉയരുന്നു,  നാസയുടെ ഞെട്ടിക്കുന്ന മുന്നറിയിപ്പ് 

വാഷിങ്ടണ്‍-ഭൂമിയുടെ ഉപരിതലത്തിലെ ചൂട് വന്‍തോതില്‍ കൂടുകയാണെന്ന വെളിപ്പെടുത്തലുമായി നാസ. അറ്റ്‌മോസ്ഫറിക് ഇന്‍ഫ്രാറെഡ് സൗണ്ടര്‍ (എയര്‍സ്) ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തിലെ ചൂട് അളന്നുള്ള താരതമ്യ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുള്ളത്. ഇന്‍ഫ്രാറെഡ് സൗണ്ടറും ഗൊദാര്‍ദ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററും രേഖപ്പെടുത്തിയ ചൂടിന്റെ അളവുകള്‍ താരതമ്യം ചെയ്തുള്ള പഠന റിപ്പോര്‍ട്ട് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് ജേണലിലാണു പ്രസിദ്ധീകരിച്ചത്. 15 വര്‍ഷത്തിനിടെ ഭൂമിയുടെ ഉപരിതലത്തില്‍ ചൂട് കൂടുകയാണെന്നു രണ്ടിടത്തെയും കണക്കുകള്‍ കാണിക്കുന്നു. 2015, 2016, 2017 വര്‍ഷങ്ങളില്‍ ഭൂമിയുടെ ഉപരിതലത്തില്‍ ഏറ്റവും കൂടുതല്‍ ചൂടാണു രേഖപ്പെടുത്തിയത്. സമുദ്രം, കര, മഞ്ഞുമൂടിയ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ചൂട് പ്രത്യേകം എയര്‍സ് എടുത്തിരുന്നു. നേരത്തേ കരുതിയിരുന്നതിലും വേഗത്തിലാണു ധ്രുവങ്ങളില്‍ ചൂടു കൂടുന്നതെന്നും നാസയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Latest News