Sorry, you need to enable JavaScript to visit this website.

രമ്യക്കെതിരെ അധിക്ഷേപം; വിജയരാഘവന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്; രണ്ടു തരം നീതിയെന്ന് രമ്യ

തിരുവനന്തപുരം- ആലത്തൂരിലെ വനിതാ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന പരാതിയിൽ എൽ. ഡി. എഫ് കൺവീനർ എ. വിജയരാഘവന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. 
സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണെന്നും പ്രഥമദൃഷ്ട്യ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വിലയിരുത്തി. ജനപ്രാതിനിധ്യ നിയമം 123 (4)ന്റെ ലംഘനവുമാണിത്. ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, സംസ്ഥാന വനിത കമ്മിഷനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് രംഗത്ത്. വനിതാ കമ്മിഷൻ നടപ്പാക്കുന്നത് രണ്ടു തരം നീതിയാണ്. കണ്ണൂരിൽ കെ.സുധാകരനെതിരെ കമ്മിഷൻ നീങ്ങിയത് വാർത്തകൾ കേട്ടുള്ള അടിസ്ഥാനത്തിലാണ്. തന്നെ കുറിച്ചുള്ള മോശം പ്രസ്താവനയിൽ എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന് എതിരെ പരാതി നൽകിയിട്ടും കമ്മിഷൻ മിണ്ടാതിരുന്നതായി രമ്യ ഹരിദാസ് തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. 

Latest News