മുംബൈ- ഭീകരാക്രമണക്കേസിലെ പ്രതി സാധ്വി പ്രജ്ഞ സിങ് ഠാക്കൂറിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് തടയണമെന്ന് ആവശ്യപ്പെട്ട് ഇലക് ഷന്‍ കമ്മീഷന് ഹരജി. ഭോപ്പാലില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സാധ്വിയെ തടയണമെന്ന് ആവശ്യപ്പെട്ട് തെഹ്‌സീന്‍ പൂനാവാലയാണ് പരാതി നല്‍കിയത്.
ഹിന്ദുത്വ ഭീകരര്‍ നടത്തിയ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണ് പ്രജ്ഞാ സിങ്. ആരോഗ്യ സ്ഥിതിയടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം നേടിയ പ്രജ്ഞ സിങ് കഴിഞ്ഞ ദിവസമാണ് ഭോപ്പാലിലെ ബി.ജെ.പി ഓഫീസിലെത്തി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.