ശ്രീനഗര്‍- മാലേഗാവ് സ്‌ഫോടനക്കേസില്‍ ജാമ്യത്തിലിറങ്ങിയ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂര്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ചിരിക്കെ ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ലയുടെ ശ്രദ്ധേയമായ ചോദ്യം.
ഭീകരാക്രമണ കേസില്‍ പ്രതി മാത്രമല്ല, ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ വനിതയെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ആരോഗ്യ സ്ഥിതി ജയിലില്‍ കഴിയാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ സ്ഥാനാര്‍ഥിയാകുമെന്നാണ് ട്വിറ്റര്‍ ഉമര്‍ അബ്ദുല്ലയുടെ ചോദ്യം.