ലണ്ടന്‍- ഇന്ത്യയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിലും പോണ് വെബ്സൈറ്റുകള്‍ വിലക്കി. പതിനെട്ടു വയസിന് താഴെ പ്രായമായവര്‍ ഇത്തരം വെബ്സൈറ്റുകള്‍ക്ക് അടിമപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനൊരു തീരുമാനം എടുത്തിരിക്കുന്നത്. നീലച്ചിത്രങ്ങള്‍ കാണണമെങ്കില്‍ പേരും വിലാസവും ജ•ദിനവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തണം എന്നാണ് നിര്‍ദ്ദേശം. വെബ്സൈറ്റുകള്‍ നിയമം പാലിക്കാത്ത പക്ഷം ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് താഴ് വീഴും. കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ നിയന്ത്രണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ജൂലൈ 15 നാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്.